ആഗോള പ്രമേഹ നടത്തം
എടവനക്കാട്: ആഗോള പ്രമേഹദിനത്തോടനുബന്ധിച്ച് എടവനക്കാട്
എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ റെഡ്
ക്രോസ്, സ്കൌട്ട് കേഡറ്റുകള്‍ ചേര്‍ന്ന് പ്രമേഹദിന സന്ദേശം ഉയര്‍ത്തിപിടിച്ചുകൊണ്ട്
ആഗോള പ്രമേഹ നടത്തം സംഘടിപിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ. ആല്‍ബി നടത്തം ഫ്ലാഗ്
ഓഫ് ചെയ്തു . സിനിമാതാരം ശ്രീ. മജീദ്, സ്കൂള്‍ മാനേജര്‍ അബ്ദുല്‍ ശക്കൂര്‍ ഹാജി,
പി.ടി.എ പ്രസിഡന്റ് ശ്രീ. അനീസ്, മുരളീധരന്, നാസര്‍ ബാബു മംഗലത്ത്, പ്രോഗ്രാം
ഓഫീസര്‍ ശ്രീ. ഇ.എച്ച്.സലീം എന്നിവര്‍ നടത്തത്തില്‍ പങ്കെടുത്തു. അതിനോടനുബന്ധിച്ച്
പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ പ്രേദര്ശനവും, വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍കരണക്ലാസും
നടത്തി. വോളന്റ്റിയര്മാരായ എല്‍സ ഹരിത, ഡോന്‍സി എന്നിവര്‍ ബോധവല്‍കരണക്ലാസ്സ്
കൈകാര്യം ചെയ്തു.
No comments:
Post a Comment